‘ലവ് യു നന്‍ബാ’; വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് ‘ജവാനാ’.നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്.ജവാന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ‘ജവാനി’ല്‍ തന്റെ സഹ താരമായ വിജയ് സേതുപതിയോടുള്ള സ്‌നേഹം ഒരു കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

വിജയ് സേതുപതി ‘ജവാന്റെ’ ടീസര്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷാരൂഖ് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. സര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്. സെറ്റില്‍ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നന്‍ബാ എന്നാണ് ഷാരൂഖ് ഖാന്‍ എഴുതിയിരിക്കുന്നത്. അറ്റ്‌ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ജവാന്‍’.

രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് ചിത്രത്തില്‍ എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ് ഓഫിസ് വിജയം ആവര്‍ത്തിക്കാന്‍, തിയറ്ററുകളിലേക്കു ജനസഗാരമൊഴുക്കാന്‍ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍.ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെന്‍.

Top