ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗവ്പ്രീത് സിംഗിന് വെങ്കലം. പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡാണ് പ്രീത് സ്വന്തമാക്കിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്‌നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ രാജ്യത്തിന് സമ്മാനിച്ചത് ഭാരോദ്വഹനത്തിലൂടെയാണ്. ഭാരോദ്വഹനത്തിൽ മെഡല്‍ നേട്ടം 9 ആവുകയും ചെയ്തു.
LOVEPREET WINS BR🥉NZE !!
The weightlifting contingent is giving us major MEDAL moments at #CommonwealthGames2022🤩
Lovepreet Singh bags Bronze🥉 in the Men's 109 Kg category with a Total lift of 355 Kg
Snatch- 163Kg NR
Clean & Jerk- 192Kg NR
Total – 355kg (NR) pic.twitter.com/HpIlYSQxBZ— SAI Media (@Media_SAI) August 3, 2022