നാഗ്പൂര്‍: അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരിയായ മോഡലിനെ കാമുകന്‍ കൊലപ്പെടുത്തി. നാഗ്പൂര്‍ സ്വദേശിയായ ഖുഷി പരിഹാര്‍ ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കാമുകന്‍ അഷ്‌റഫ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും ലഭിച്ചത്. മുഖം തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സോഷ്യല്‍ മീഡിയ വഴിയാണ് മരിച്ച പെണ്‍കുട്ടി ഖുഷിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കാമുകനെ അറസ്റ്റ് ചെയ്തത്.
ഖുഷിയുടെ സ്വഭാവത്തിലും മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയത്തിലുമാണ് അഷ്‌റഫ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
പത്ത് ദിവസത്തിനുള്ളില്‍ ഇവര്‍ വിവാഹിതരാകാന്‍ ഇരിക്കവെയാണ് കൊലപാതകം.