ന്യൂഡല്‍ഹി: പ്രണയ നഷ്ടം ഉണ്ടാകുമെന്ന് കരുതി ഡല്‍ഹിയില്‍ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകുന്നേരം കാമുകന്‍ അര്‍ജുന്റെ വീട്ടില്‍ നിന്നാണ് യോഗയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനെതുടര്‍ന്ന്, പെണ്‍കുട്ടിയെ വീട്ടുകാര്‍ അന്വേഷിച്ച് അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.
വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളായി പ്രണയത്തിലായിരുന്ന യോഗയും അര്‍ജുനും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യോഗ.
അര്‍ജുന്‍ നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
പെണ്‍കുട്ടി സ്വയം പോയതാണോ അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം അര്‍ജുന്‍ ഒളിവിലാണ്.