മുംബൈ: കമിതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് ഇരു മതത്തില്‍ പെട്ട അഫ്രോസ് ഖാന്‍(26), മനിഷ നേഗില്‍(21)എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ അഫ്രോസ് ഖാന്റെ ഉടമസ്ഥതയിലുള്ളതാണ്.
മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല.
കാറിന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് കാറിന്റെ ഡോര്‍ തകര്‍ത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.