ബാംഗ്ലൂര്‍: പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ക്ക് മറുപടിയായി ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി. ഫേസ് ബുക്ക് ലൈവിലൂടെ വിവാഹത്തിന്റെ ചടങ്ങുകള്‍ കാണിച്ചാണ് കമിതാക്കള്‍ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. കര്‍ണാടകയില്‍ ഉള്ള തുംകുരു ജില്ലയിലാണ് ഈ സംഭവം നടന്നത്.
മധുരഗിരിയില്‍ നിന്നുള്ള കിരണ്‍ കുമാറും അജ്ഞനയുമാണ് തങ്ങളുടെ വിവാഹ ചടങ്ങുകള്‍ ഫേസ്ബുക്കിലൂടെ സ്ട്രീം ചെയ്തത്.
ഇരുവരും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ബിസിനസ്സുകാരനായ കിരണും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അജ്ഞനയുമാണ് വിവാഹിതരായത്. ജാതി വ്യത്യസ്തമായതിനാല്‍ ഇവരുടെ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാത്.
ഇതേ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അജ്ഞനയുടെ പിതാവ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ കഴിയില്ലെന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്.