ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായി ന്യുനമര്‍ദ്ദം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായി ന്യുനമര്‍ദ്ദം രൂപപ്പെട്ടു. അറബികടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമായി തുടരുന്നതിനാല്‍ കേരളത്തില്‍ അടുത്ത് 5 ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്ന്ബുധനാഴ്ച്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Top