കനത്ത മൂടൽ മഞ്ഞ് ; ഡൽഹിയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നു

delhi fog

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നു. പതിനെട്ട് ട്രെയിനുകൾ റദ്ദാക്കുകയും ,ഏഴ് ട്രെയിനുകളുടെ സമയം പുനർക്രമീകരിക്കുകയും ചെയ്തു. കൂടാതെ 37 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

ഡൽഹി, ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. സാധാരണക്കാരുടെ ജീവിതത്തെ മൂടൽ മഞ്ഞ് ദുരിതത്തിലാക്കിയിരിക്കുകയാണ്.

Top