കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയില്‍ വന്‍ വര്‍ധനവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയര്‍ത്തിയത്. 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയില്‍ നിലവില്‍ വര്‍ധന ഉണ്ടായിട്ടില്ല.