കൊച്ചി: രാജ്യത്ത് പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് വില 597 രൂപയായി. കൂട്ടിയ തുക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയായി ലഭിക്കുന്നതാണ്.
ഗാര്‍ഹികേതര സിലണ്ടറിന് 109 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന്റെ വില 1125 ആയി വര്‍ധിച്ചു. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ലോക്ഡൗണ്‍ പ്രതിസന്ധിക്കിടയിലാണ് പാചക വാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്.