ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലയില്‍ വര്‍ധനവ്. വീട്ടാവശ്യത്തനുള്ള 14.2 കിലോഗ്രാം സിലണ്ടറിന്റെ വില 3.50 രൂപ വര്‍ധിച്ച്
കോഴിക്കോട് 603 രൂപയായി.
ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610.50 രൂപയുമാണ് വര്‍ധിച്ചത്.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. മെയ് മാസത്തില്‍ പാചകവാതകത്തിന്റെ വില 744 രൂപയില്‍ നിന്ന് 581 രൂപയായി കുറഞ്ഞിരുന്നു.