ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കമ്പനികൾ അടുത്ത വർഷം ആദ്യം മുതൽ രാജ്യത്തെ എൽപിജി സിലിണ്ടര്‍ വില ആഴ്ചതോറും നിശ്ചയിക്കാൻ തീരുമാനിക്കുന്നതായി റിപ്പോർട്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താണ് ആഴ്ച തോറും വില നിശ്ചയിക്കാനുള്ള തീരുമാനം എന്നാണ് സൂചന. നിലവിൽ വില നിശ്ചയിക്കുന്നത് എല്ലാ മാസവും ആദ്യമാണ്.
എക്സൈസ് തീരുവ ഉൾപ്പെടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനയുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് സ്ഥിരമായി നിലനിന്നിരുന്ന വിലയാണ് പിന്നീട് കുതിച്ചുയര്‍ന്നത്.