ഡല്‍ഹി : ഡല്‍ഹിയില്‍ സിലണ്ടറിന് 28 പൈസയും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 496.14 രൂപയും 712.50 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.