ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.
ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധിച്ചു.