പാചകവാതക വില വീണ്ടും ഉയർന്നു: 25 രൂപയുടെ വർധന

ന്യൂ ഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ മാസം മൂന്നാം തവണയാണ് വില വര്‍ധന. ഇതോടെ ഗാര്‍ഹിക ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്ന സിലിണ്ടറിന് കൊച്ചിയില്‍ 826 രൂപയായി ഉയർന്നു.

കഴിഞ്ഞയാഴ്ച പാചക വാതക വില സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് കേന്ദ്രം  എൽപിജി വിലയും വർധിപ്പിക്കുന്നത്.

Top