പാചകവാതക സബ്‌സിഡി തുക നിലച്ചു

gas plant

കൊച്ചി: ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി തുകയുടെ വരവുനിലച്ചു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക ‘പൂജ്യ’മായത്. ഫലത്തിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണ് നൽകുന്നത്. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്സിഡിത്തുക നിശ്ചയിക്കുക. കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന്റെ വില ഏപ്രിലിൽ കുറച്ചിരുന്നു.

Top