LS Speaker Sumitra Mahajan gets Rs 48 lakh Jaguar as her new official car

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് 48.25 ലക്ഷം രൂപയുടെ ആഡംബര കാറായ ജാഗ്വര്‍ എക്‌സ് ഇ വാങ്ങിയതായി റിപ്പോര്‍ട്ട്.

ടെയോട്ട കാറാണ് ഇതിനു മുമ്പ് സുമിത്ര മഹാജന്‍ ഉപയോഗിച്ചിരുന്നത്. സുരക്ഷ മുന്‍നിര്‍ത്തുമ്പോള്‍ ഇതിനൊരു അധിക ചെലവായി കാണാനാകില്ലെന്നും ലോക്‌സഭ സെക്രട്ടറി ഡികെ ഭല്ല പറഞ്ഞു.

സ്പീക്കറുടെ ഔദ്യോഗിക വാഹനത്തിനായി എത്രമാത്രം തുക ചെലവഴിക്കാനാകും എന്നതിനെ കുറിച്ച് കൃത്യമായ മാനദണ്ഡമില്ലെങ്കിലും പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ സുമിത്ര മഹാജന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം അഞ്ച് വര്‍ഷത്തിലേറേ പഴക്കമുളളതാണെന്നും അതിനാലാണ് പുതിയ വാഹനം വാങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാര്‍ വാങ്ങിയതെന്നും ബിഎംഡബ്യു, ജാഗ്വാര്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ നിന്ന് വില കുറഞ്ഞത് തെരഞ്ഞെടുക്കുകയായിരുന്നെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് സെക്രട്ടറി ഡികെ ഭല്ല പറയുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ചീഫ് ജസ്റ്റിസിനൊപ്പം രാജ്യത്തെ ആറാമത്തെ ഉന്നതപദവിയാണ് സ്പീക്കറുടേത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുന്‍രാഷ്ട്രപതിമാര്‍ ഉപപ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് ശേഷമാണ് പ്രോട്ടോക്കോള്‍ പട്ടികയില്‍ ലോകസ്ഭാ സ്പീക്കറുടെ സ്ഥാനം.

Top