ഹരിത കര്‍മസേനയ്ക്കു യൂസര്‍ ഫീ നിര്‍ബന്ധമായും നല്‍കണം

തിരുവനന്തപുരം: ഹരിതകർമ സേന മുഖേന മാലിന്യം ശേഖരിക്കുന്നതിനു യൂസർ ഫീ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തുനികുതിക്കൊപ്പം ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ, പാഴ് വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസർ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവിൽ പറയുന്ന്. യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക വരുത്തിയവരിൽ നിന്നും തുക വസ്തുനികുതിക്കൊപ്പം ഇടാക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

Top