താര ചക്രവര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. റെക്കോര്‍ഡ് എണ്ണം സ്ക്രീനുകളില്‍ കേരളത്തില്‍ അന്‍പതാം ദിവസത്തിലേക്ക് നീങ്ങുന്ന ഈ ചിത്രം ഇതിനോടകം 130 കോടി രൂപക്ക് മേല്‍ ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞു.
ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന ചിത്രത്തിന്റെ റിലീസ് സമയം തൊട്ടു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന നല്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നിരിക്കുകയാണ് മുരളി ഗോപി. കാത്തിരിപ്പ് ഇനി അധികം നീളില്ല എന്ന അര്‍ഥത്തില്‍ ഉള്ള ഇംഗ്ലീഷ് വാചകം ആണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതില്‍ തന്നെ ലുസിഫര്‍ എന്നു സൂചിപ്പിക്കുന്ന ‘l’ എന്ന ഇംഗ്ലീഷ് അക്ഷരം എടുത്തു കാണിച്ചിട്ടുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്. മോഹന്‍ലാലിന് ഒപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരും അതിഥി വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.