താരരാജാവ് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയതാരം റഹ്മാനാണ്. മലയാളത്തില്‍ ബോബിയെ അവതരിപ്പിച്ചത് ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആയിരുന്നു.
തെലുങ്ക് ലൂസിഫറില്‍ നായകനായെത്തുന്നത് ചിരഞ്ജീവിയാണ്. ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരുടെ ഭര്‍ത്താവിന്റെ വേഷമായിരുന്നു ബോബിയുടേത്. നടന്‍ വിനീത് ആണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയത്.