ലക്‌നൗ: യു.പിയില്‍ മാതാപിതാക്കളെ ബന്ദികളാക്കി പന്ത്രണ്ടുവയസുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തന്നെ അഞ്ചു പേര്‍ ചേര്‍ന്ന്ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. യു.പി തലസ്ഥാന നഗരമായ ലക്‌നൗവിലാണ് സംഭവം. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
12 പേര്‍ സംഘമായി വീട്ടിലെത്തി തന്നെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ബന്ദികളാക്കി വീടിനടുത്തുള്ള മറ്റൊരു സ്ഥലത്തു വച്ച് അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനി അറിയിച്ചു.
ജൂലായില്‍ യുപിയിലെ പ്രധാന ദേശീയ പാതയില്‍ അമ്മയേയും മകളേയും ക്രൂരമായ പീഡനത്തിനിരയായിരുന്നു. ഈ കേസില്‍ സുപ്രിം കോടതി ഇടപെടുകയും ഇത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു.
സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരായി ശക്തമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തല്‍ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.