ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത യോഗി സര്‍ക്കാര്‍ പരാജയം: അഖിലേഷ് യാദവ്‌

akhilesh Yadav

ലഖ്‌നൗ: യോഗി സര്‍ക്കാരിനെതിരെ ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണം നടത്തുന്നവര്‍ക്ക് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ല. ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാകുന്നുവെന്നും-അഖിലേഷ് യാദവ് പറഞ്ഞു.

ബലാത്സംഗം, ലൈംഗിക അതിക്രമം എന്നിവ ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. മറ്റ് പല കാര്യങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സര്‍ക്കാരിന് സുരക്ഷിതമായ അന്തരീക്ഷം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടമാടുന്ന ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Top