ലഖ്‌നൗ: കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം.
ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നു. ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോഴാണ് കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെ കണ്ടത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്.