മുംബൈ: ഐപിഎല്ലിലെ തങ്ങളുടെ ആദ്യ ജയം കൂടുതല്‍ മധുരമുള്ളതാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 19.3 ഓവറില്‍ ലഖ്നൗ മറികടന്നു.
ഓപ്പണിങ്ങില്‍ കെഎല്‍ രാഹുലും ഡികോക്കും ചേര്‍ന്ന് നല്കിയ മികച്ച തുടക്കത്തിന് പിന്നാലെ അവസാന ഓവറുകളില്‍ ലെവിസിന്റെ തകര്‍പ്പനടിയാണ് ലഖ്നൗവിന് ജയം നേടിക്കൊടുത്തത്. 19ാം ഓവറില്‍ വന്ന ശിവം ദുബെയുടെ ഓവറാണ് കളി ചെന്നൈയുടെ കൈകളില്‍ നിന്ന് പൂര്‍ണമായും അകറ്റിയത്.
അവസാന രണ്ട് ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ 30 റണ്‍സിന് മുകളില്‍ വേണമായിരുന്നു. ദുബെയുടെ ഓവറില്‍ 25 റണ്‍സ് ആണ് ദുബെ വഴങ്ങിയത്. രണ്ട് വൈഡും ഈ ഓവറില്‍ ദുബെ എറിഞ്ഞു. ഇതോടെ അവസാന ഓവറില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ലഖ്നൗവിന് കഴിഞ്ഞു.