ലഖ്‌നൗ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണാണ് ഉണ്ടാവുന്നു. അതിനാല്‍ പൊലീസിനെ ആക്രമിക്കുന്നവര്‍ക്കു നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന പുതിയ ഉത്തരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരെ അക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.
ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുക എന്ന ഡ്യൂട്ടിയാണ് പൊലീസ് ചെയ്യുന്നത്. എന്നാല്‍ പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ച മുസഫര്‍ നഗറിലെ എസ്‌ഐക്കും കോണ്‍സ്റ്റബിളിനും നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. ഗ്രാമത്തില്‍ കൂട്ടംചേര്‍ന്നത് ചോദ്യംചെയ്യുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പൊലീസിന് നേരെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുകയും ഇരുമ്പുവടികള്‍ക്കൊണ്ട് ആക്രമിക്കുകയുമായിരുന്നു.