കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കോട്ടയം: പീഡനക്കേസില്‍ ജലന്ദര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കേസില്‍ ഇരയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്നത് വളരെ കൃത്യമാണെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ ഇനിയും നടപടികള്‍ വേണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റര്‍ ഫേസ്ബുക്കിലൂടെ വിധിയെ വിശേഷിപ്പിച്ചത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാര്‍ വിധി പറഞ്ഞത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്.

Top