ക്യാംപ് ന്യൂ : ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റിക്വെ സ്ഥാനം ഒഴിയുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീമിനോട് വിടപറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണുശേഷം ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് എന്റിക്വെ അറിയിച്ചു.
ലാലിഗയില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരെ ഒന്നിന് ആറു ഗോളുകള്‍ക്ക് വിജയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു എന്റിക്വെയുടെ പ്രഖ്യാപനം. സീസണിന് മുമ്പു തന്നെ ബാഴ്‌സലോണ ക്ലബ്ബ് ഡയറക്ടര്‍മാരായ ആല്‍ബര്‍ട്ട് സോളര്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ് എന്നിവരുമായി കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൂചിപ്പിച്ചിരുന്നു. ഉടനടി തീരുമാനമെടുക്കരുതെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.
? Luis Enrique has announced he will not continue as manager next season pic.twitter.com/GX47mTB8Ki
— FC Barcelona (@FCBarcelona) March 2, 2017
എന്നാല്‍ ഇനി വിശ്രമം വേണമെന്നും, അതിനാല്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സലോണയുമായുള്ള എന്റിക്വെയുടെ കരാര്‍ അവസാനിക്കുകയാണ്.
1996 മുതല്‍ 2014 വരെ ബാഴ്‌സലോണയുടെ കളിക്കാരനായിരുന്നു ലൂയിസ് എന്റിക്വെ. കളിയില്‍ നിന്ന് വിരമിച്ച അദ്ദേഹം 2008 മുതല്‍ 2011 വരെ ബാഴ്‌സ ബി ടീം പരിശീലകനായിരുന്നു. തുടര്‍ന്ന് റോമ, സെല്‍റ്റിക് ടീമുകളെ പരിശീലിപ്പിച്ച ലൂയിസ് എന്റിക്വെ 2014 ലാണ് ബാഴ്‌സ പരിശീലകനായി ക്യാംപ് ന്യൂവില്‍ തിരിച്ചെത്തുന്നത്. ബാഴ്‌സ പരിശീലകന്‍ പെപ്പ് ഗോര്‍ഡിയോളയുടെ പിന്‍ഗാമിയായിട്ടായിരുന്നു ലൂയിസ് എന്റിക്വെയുടെ നിയമനം.