കാര്‍ത്തിക് ആര്യന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ലുക്കാ ചുപ്പി’. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കൃതി സാനോനാണ് ചിത്രത്തില്‍ നായികയായ് എത്തുന്നത്. ലക്ഷ്മണ്‍ ഉഡേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് രോഹന്‍ ശങ്കറാണ്.
അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, വിനയ് പതക് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. തനിഷ്‌ക് ബഗ്ജിയാണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം മിലിന്ദ് ജോഗ്. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മാണം നിര്‍വ്വഹിക്കുന്നു. മാര്‍ച്ച് 1ന് എ. എ ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്നു.