മൊണാക്കോ : 2017- 18 വര്‍ഷത്തിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള യുവേഫ പുരസ്‌കാരം റിയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിന്. ഈ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു മോഡ്രിച്ച്. മികച്ച താരങ്ങള്‍ക്കുള്ള പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. അന്റോയിന്‍ ഗ്രീസ്മന്‍, ലയണല്‍ മെസ്സി, കിലിയന്‍ എംബപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ മുപ്പത്തിരണ്ടുകാരന്‍ നേടി. അതേസമയം, മികച്ച താരത്തിനുള്ള പുരസ്‌കാരം തലനാരിഴയ്ക്കു നഷ്ടമായെങ്കിലും പോയ സീസണിലെ മികച്ച സ്‌ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു.
റയല്‍ മഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്‍ഡറായും റയലിന്റെ തന്നെ കോസ്റ്റ റിക്കന്‍ താരം കെയ്‌ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിരെ പിന്നിലാക്കിയാണ് മോഡ്രിച്ച് പുരസ്‌കാരം നേടിയത്.
പെര്‍നിലെ പാര്‍ഡറെ മികച്ച വനിതാ ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തു.