ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ബന്ധുവായ 22കാരനാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓക്സിജന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.