6 വയസ്സുകാരനെ വെട്ടി നുറുക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ലഖ്‌നൗ: ആറുവയസുകാരനെ കൊലപ്പെടുത്തി രണ്ടാനച്ഛനും സഹോദരനും. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ക്രൂര കൃത്യം നടന്നത്. മകനെ നവംബര്‍ 19 നാണ് രാം സാവ്രെ യാദവ് എന്നയാളാണ് സൂരജ് യാദവ് എന്ന 6 വയസ്സുകാരനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈന്‍സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൂരജിന്റെ അമ്മ സാവ്രെ യാദവിനെ വിവാഹം കഴിച്ചത്. എന്നാല്‍ സവ്രെയ്ക്കും അയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നു. ഈ വെറുപ്പാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൊന്ന ശേഷം മൃതദേഹം ഭൈന്‍സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. സാവ്രെ യാദവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു

Top