യു.പി.യില്‍ പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് മോദി ; 2500 കോടിയുടെ പദ്ധതിയുമായി ലുലു

ലഖ്‌നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മൂന്നാമത് നിക്ഷേപക സമ്മേളനത്തിനും വിവിധ പദ്ധതികളള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയയ്തു.

600 ലധികം നിക്ഷേപകര്‍, സംരംഭങ്ങള്‍, മെഗാ പ്രോജക്ടുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, എന്നിവ പ്രദര്‍ശിപ്പിക്കുന്നു. 80,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കാന്‍ ധാരണയായി.ലുലു ഗ്രൂപ്പ് 2000 കോടി ചിലവിട്ടാണ് ലഖ്‌നൗവില്‍ മാള്‍ പണികഴിപ്പിച്ചിട്ടുള്ളത്.മാത്രമല്ല, പുതുതായി മൂന്ന് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.
വാരണാസിയിലും പ്രയാഗ് രാജിലുമായി ഓരോ മാളുകളും ഗ്രേറ്റര്‍ നോയിഡയില്‍ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിര്‍മ്മിക്കുന്നതാണ് പുതുതായ മൂന്ന് പദ്ധതികള്‍.
സമേമളനനഗരിയിലെ ലുലു പവലിയന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുമായി യുപിയിലെ പുതിയ പദ്ധതികളെപ്പറ്റി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി സംസാരിച്ചു.

Top