തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ തിരക്കുകള്‍ മാറ്റിവച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയെത്തി. ഇന്ന് രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്ടറിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
ഇന്നലെ രാത്രിയാണ് മലേഷ്യയിലെ കോലലംപൂരില്‍ ആയിരുന്ന യൂസഫലി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് രാവിലെ 11 മണിയോടെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടറില്‍ സ്വന്തം വീടായ തൃശൂര്‍ നാട്ടികയിലേക്ക് തിരിച്ചു. ഇവിടെ നിന്നും ഭാര്യ ഷാബിറ യൂസഫലിക്കൊപ്പം താന്‍ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍.പി സ്കൂളിലെ 115ആം ബൂത്തിലെത്തി അദ്ദേഹം വോട്ട് ചെയ്തു.
ഇത് രണ്ടാം തവണയാണ് താന്‍ വോട്ട് ചെയ്യാന്‍ എത്തുന്നതെന്ന് യൂസഫലി പ്രതികരിച്ചു. വോട്ടിട്ട ശേഷം ഉച്ചയോടെ അദ്ദേഹം പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി.