തിരുവനന്തപുരം: ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ നിന്ന് 4.5 കോടി രൂപ വെട്ടിച്ച് മുങ്ങിയ മുന്‍ ജീവനക്കാരനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന തുമ്പ സ്വദേശി ഷിജു ജോസഫിനെയാണ് പിടികൂടിയത്.
റിയാദിലെ ലുലു അവന്യൂവില്‍ നിന്നാണ് 4.5 കോടി രൂപ ഷിജു ജോസഫ് വെട്ടിച്ചത്. സ്ഥാപനത്തിലെ മാനേജറായിരുന്ന ഷിജുവും, ജോര്‍ദ്ദാന്‍ സ്വദേശിയായ മുഹമ്മദ് ഹക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്.
വ്യാജ ബില്ലുകളുണ്ടാക്കി മറ്റ് സ്ഥാപനങ്ങളിലേക്ക് മറിച്ചുവിറ്റാണ് പണം തട്ടിയെടുത്തത്. ഒന്നര വര്‍ഷം നീണ്ട തട്ടിപ്പ് കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഷിജു ജോസഫ് റിയാദില്‍ നിന്നും തന്ത്രപരമായ നാട്ടിലേക്ക് കടന്നു.
ആദ്യം റിയാദ് പൊലീസിലും പിന്നീല് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു