ഹൈദരാബാദിലെ ലുലു മെഗാ ഷോപ്പിങ് മാള്‍ അടുത്ത മാസം തുറക്കും

ഹൈദരാബാദ്: ലുലു ഗ്രൂപ്പിന്റെ ഹൈദരാബാദിലെ പുതിയ മെഗാ ഷോപ്പിങ് മാള്‍ അടുത്ത മാസം തുറക്കും. അഞ്ച് ലക്ഷം സക്വയര്‍ മീറ്ററില്‍ ഹൈദരാബാദിലെ കുകത്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഈ മാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കും. എഴുപത്തിയഞ്ചിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ വരന്‍ സാധ്യതയുള്ള ഈ മാള്‍ 2,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഹൈദരാബാദിലെ ലുലു മാളിനായി 300 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകത്പള്ളിയിലെ മഞ്ജീര മാള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. സിനിമ തിയറ്റര്‍, ഫുഡ് കോര്‍ട്ട് അടക്കമാണ് ലുലു മാള്‍ സജ്ജീകരിച്ചിരിക്കുന്നത്.

അഹ്‌മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ അഹ്‌മദാബാദില്‍ ആദ്യഘട്ടത്തില്‍ 2000 കോടി മുതല്‍ മുടക്കില്‍ ലുലു മാള്‍ തുടങ്ങാനാണ് ഗ്രൂപ് ഉദ്ദേശിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി അഹ്‌മദാബാദില്‍ ചര്‍ച്ച നടത്തിയിരുന്നു. അഹ്‌മദാബാദില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

 

Top