ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. രാജ്യത്ത് ഭാഗികമായി മാത്രമേ ഗ്രഹണം കാണാന്‍ സാധിക്കു. എന്നാല്‍ അരുണാചല്‍ പ്രദേശിന്റെ കിഴക്കുഭാഗത്തുള്ളവര്‍ക്ക്‌ ഗ്രഹണം കാണാനുള്ള സാധ്യത കുറവാണ്.ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം കാണാന്‍ സാധിക്കും.

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഗ്രഹണത്തിന്റെ പിടിയിലാകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47 നാകും.

2021 മെയ് 26 നാണ് ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുക. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും

Top