ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ സമനിലയില്‍ പിടിച്ച് ലൂട്ടണ്‍ ടൗണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ സമനിലയില്‍ പിടിച്ച് ലൂട്ടണ്‍ ടൗണ്‍. അവസാന നിമിഷത്തിലെ ആവേശ ഗോളിലാണ് ലൂട്ടണ്‍ ടൗണ്‍ സമനില പിടിച്ചുവാങ്ങിയത്. സ്വിസര്‍ലാന്‍ഡ് താരം സെക്കി അംദൂനി 36-ാം മിനിറ്റില്‍ ബേണ്‍ലിക്കായി ഗോള്‍ നേടി. വിജയത്തിലേക്ക് എന്ന് തോന്നിച്ച സമയത്താണ് ലൂട്ടണ്‍ ടൗണിനായി കാള്‍ട്ടണ്‍ മോറിസ് സമനില ഗോള്‍ കണ്ടെത്തിയത്.

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെയും നേരിടും. നാളെ എവര്‍ട്ടണ്‍ ആസ്റ്റണ്‍ വില്ലയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടനത്തെയും നേരിടും.

ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിക്കുന്ന ക്ലബാണ് ലൂട്ടണ്‍ ടൗണ്‍. സീസണിലാകെ 21 ഗോളുകള്‍ നേടി. അതില്‍ 12 എണ്ണവും 80 മിനിറ്റിന് ശേഷമാണ് നേടിയത്. ജയത്തോടെ ടേബിളില്‍ 18-ാം സ്ഥാനം നിലനിര്‍ത്താനും ലൂട്ടണ്‍ ടൗണിന് കഴിഞ്ഞു. ബേണ്‍ലി 19-ാം സ്ഥാനത്താണ്.

Top