ന്യൂഡല്‍ഹി: ആഡംബര കാറുകളുടെയും എസ് യുവികളുടെയും സെസ് വര്‍ദ്ധിപ്പിച്ചു. 15 ശതമാനമുണ്ടായിരുന്ന സെസ് 25 ശതമാനമായാണ് ഉയര്‍ത്തിയത്.
ജി എസ് ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും സെസ്‌കൂടി പത്ത് ശതമാനം വര്‍ധിപ്പിച്ചത്.
ചരക്ക് സേവന നികുതി നിലവില്‍വന്ന ഉടനെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഒരു ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപവരെ കിഴിവ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം മാറിയതോടെ ആനുകൂല്യങ്ങളെല്ലാം പിന്‍വലിക്കുകയായിരുന്നു.