ന്യൂഡല്‍ഹി: കാലത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് തടവില്‍ പരമസുഖം.
അത്യാധുനിക സംവിധാനങ്ങളുള്ള ടെലിവിഷന്‍, ഒരു പത്രം, കൊതുകു വല, വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം, വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനം തുടങ്ങി ആഡംബര ഹോട്ടലിലെ സൗകര്യങ്ങളാണ് ലാലുപ്രസാദിന് ജയിലില്‍ ഒരുക്കിയിരിക്കുന്നത്.
2014ല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ലാലു പ്രസാദിന് പ്രത്യേക ഭക്ഷണ ക്രമങ്ങളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.ബി.ഐകോടതി, ജനുവരി മൂന്നിന് ശിക്ഷ വിധിക്കും.
ലാലുവിനെയും മറ്റ് പ്രതികളെയും കഴിഞ്ഞ ദിവസം തന്നെ റാഞ്ചിയിലെ ബിര്‍സ മുന്‍ഡ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
1990ന് ശേഷം ലാലു സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് കാലിത്തീറ്റ കേസില്‍ ലാലു ബിര്‍സ മുന്‍ഡ ജയിലിലെത്തുന്നത്.
ശിക്ഷ വിധിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റിയതിനാല്‍ ലാലുവിന്റെ പുതുവര്‍ഷം ജയിലിലാകും.
ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.