2.66 കോടി രൂപക്ക്‌ മൂന്ന് ദിവസം മുൻപ് വാങ്ങിയ ആഢംബര കാർ കത്തി നശിച്ചു

മൂന്ന് ദിവസം മുൻപ് വാങ്ങിയ ആഢംബര കാർ കത്തി നശിച്ചു . അമേരിക്കയിലെ പെൻ‌സിൽ‌വാനിയയിലാണ്​ സംഭവം. മക്​ലാരൻ 765 എൽടി ആഡംബര സ്പോർട്സ് കാറാണ്​ കത്തിനശിച്ചത്​. വളരെ കുറച്ചെണ്ണം മാത്രം നിർമ്മിക്കപ്പെടുന്ന ലിമിറ്റഡ്​ എഡിഷൻ മോഡലാണിത്​.

2.66 കോടി രൂപ ചെലവിൽ മൂന്ന് ദിവസം മുൻപ് വാങ്ങിയ കാർ കേവലം 160 കിലോമീറ്റർ മാത്രമാണ് ഓടിയിരുന്നത് . അപകടം നടക്കുമ്പോൾ കാർ പെട്രോൾ പമ്പിലായിരുന്നുവെന്ന് അഗ്​നിശമന വകുപ്പ് അറിയിച്ചു. മക്​ലാരൻ ഉടമ അബദ്ധത്തിൽ എക്‌സ്‌ഹോസ്റ്റിലേക്ക് ഇന്ധനം ഒഴിച്ചതാണ്​ കാരണമെന്നാണ്​ ആദ്യ നിഗമനം.

തീപിടിത്തത്തിന്റെ കാരണം കൃത്യമായി കണ്ടെത്താനായിട്ടില്ല .രണ്ട് മണിക്കൂറിലധികം ശ്രമിച്ചാണ്​ അഗ്​നിശമന വകുപ്പ് തീ അണച്ചത്​. അപ്പോഴേക്കും കാർ ലോഹക്കൂമ്പാരമായി മാറിയിരുന്നു . സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

 

Top