ലക്‌സസിന്റെ എസ്യുവി എല്‍എക്‌സ് 570 ഇന്ത്യയില്‍ അവതരിപ്പിച്ചു

ടൊയോട്ട ഗ്രൂപ്പായ ലക്‌സസിന്റെ മുന്‍നിര എസ്യുവി എല്‍എക്‌സ് 570 ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.7 ലീറ്റര്‍ വി8 എന്‍ജിനാണ് പ്രത്യേകത. 2.33 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. ശക്തമായ ഫ്രെയിം മുതല്‍ മള്‍ട്ടി ടെറെയ്ന്‍ സംവിധാനത്തില്‍ വരെ പുത്തന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്ലൈമറ്റ് കണ്‍ട്രോള്‍, സുപ്പീരിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഡ്രൈവിങ് പുതിയ അനുഭവമാക്കാന്‍ വേണ്ടതെല്ലാം എല്‍എക്‌സ് 570 നല്‍കും. മൂന്നാം നിരയിലെ സീറ്റിങ് അഡീഷനല്‍ കാര്‍ഗോ സ്‌പെയ്‌സായും ഉപയോഗിക്കാം.

പ്രീമിയം 19 സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ റഫറന്‍സ് സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍ സീറ്റിനായി 11.6 ഇഞ്ച് ലിക്വിഡ് ക്രിസ്റ്റല്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഡിസ്‌പ്ലെ, ഓരോ പാതയ്ക്കും അനുസരിച്ചു ക്രമീകരിക്കാവുന്ന മള്‍ട്ടി ടെറെയ്ന്‍ സെലക്റ്റ് അഡ്ജസ്റ്റ്‌മെന്റ്, 5 സ്പീഡ് ക്രോള്‍ കണ്‍ട്രോള്‍ (ഓരോ വീലിന്റേയും ടോര്‍ക്കും ബ്രേക്കും സ്വയം അഡ്ജസ്റ്റ് ചെയ്യുന്നതിനാല്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ്ങില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി) തുടങ്ങിയവ പ്രത്യേകതകളാണെന്ന് ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ പറഞ്ഞു.

പവര്‍, പെര്‍ഫോമന്‍സ്, പെര്‍ഫെക്ഷന്‍ എന്നിവയുടെ സങ്കലനമാണ് ഓരോ എല്‍എക്‌സ് 570യുടെയും പ്രത്യേകത. ഇന്ത്യന്‍ റോഡുകളില്‍ ആരുടേയും നോട്ടം എത്തിക്കുന്ന വാഹനം. ലക്‌സസിന്റെ ലക്ഷ്വറി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതു ദുര്‍ഘടപാതയിലേയും അപ്രതീക്ഷിത പ്രശ്‌നങ്ങളെ മറികടക്കാന്‍ വേണ്ടതെല്ലാം എല്‍എക്‌സിലുണ്ടെന്ന് ലക്‌സസ് ഇന്ത്യ പ്രസിഡന്റ് പി. ബി. വേണുഗോപാല്‍ പറഞ്ഞു. അതിശയിപ്പിക്കുന്ന ഡ്രൈവിങ്ങ് ഫീല്‍ ചെയ്യുന്ന 4ഡബ്ലിയുഡിയുടെ പുത്തന്‍ സാങ്കേതികവിദ്യ കരുത്തും ഡൈനാമിക് പ്രസന്‍സുമാണ് നല്‍കുന്നത്. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

Top