ലെക്‌സസിന്റെ ആദ്യ ബാറ്ററി ഇലക്ട്രിക് കാര്‍ വരുന്നു; യുഎക്‌സ്300ഇ എന്ന പേരിൽ

ലെക്‌സസിന്റെ ആദ്യ ബാറ്ററി ഇലക്ട്രിക് കാര്‍ ഉടന്‍ വരുന്നു. യുഎക്‌സ്300ഇ എന്ന പേരിലായിരിക്കും ലെക്‌സസിന്റെ ഇ-കാര്‍ എത്തുന്നത്. ഹൈബ്രിഡ് കരുത്തിലെത്തിയിട്ടുള്ള യുഎക്സ് 300 നിരയില്‍നിന്ന് തന്നെയാണ് ഇലക്ട്രിക് വാഹനവുമൊരുങ്ങുന്നത്.

ജിഎ-സി പ്ലാറ്റ്ഫോമിലൊരുങ്ങുന്ന ഈ വാഹനത്തില്‍ 201 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമേകുന്ന കരുത്തേറിയ മോട്ടോറായിരിക്കും വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആക്ടീവ് സൗണ്ട് കണ്‍ട്രോള്‍, ഡ്രൈവ് മോഡ് സെലക്ട് ഫങ്ഷന്‍ എന്നീ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്.

കൂടാതെ ലെക്സസിന്റെ കണക്ടഡ് കാര്‍ ടെക്നോളജി ഈ വാഹനത്തിന്റെ പ്രത്യേകതകൂടിയാണ്. ലെക്സസ് ലിങ്ക് ആപ്പ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്, ഡ്രൈവിങ്ങ് റേഞ്ച്, ഫുള്‍ ചാര്‍ജ് ഇന്റിക്കേറ്റര്‍, കാറിനുള്ളിലെ താപനില ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഫോണില്‍ നിന്നും നിയന്ത്രിക്കാവുന്നതാണ്.

Top