ബിജോപൂര്‍: മോഷണക്കുറ്റമാരോപിച്ച് ഉത്തര്‍ പ്രദേശില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് കപില്‍ ത്യാഗി എന്നയാളെ തല്ലിക്കൊന്നു. നിരവധിപ്പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കപില്‍ ത്യാഗിയുടെ കുടുംബം കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി. ത്യാഗി കുറ്റക്കാരനല്ലെന്നും അയാള്‍ ബിജോപൂരില്‍ ജോലിയ്ക്ക് പോയതാണെന്നും കുടുംബം പറഞ്ഞു. മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ദേവെര്‍ത്ത് ത്യാഗിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഭവം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നിരവധി ആള്‍ക്കൂട്ട കൊലപാതക കേസുകളാണ് രാജ്യത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.
ഒരുവര്‍ഷത്തിനിടയില്‍ ഇതുവരെ ഇന്ത്യയില്‍ 28 ഓളം കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും കൃത്യമായ പൊരുത്തമുണ്ടെന്നാണ് ദേശീയ മാധ്യമം നടത്തിയ പ്രത്യേക അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. പുറത്ത് നിന്ന് വരുന്ന ആളുകള്‍, രാത്രിയില്‍ വാഹനം ഓടിച്ച് അപരിചിതമായ സ്ഥലത്ത് കൂടെ പോകുന്നവര്‍, വഴി ചോദിക്കുന്നവര്‍, കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നവര്‍ എന്നിവരൊക്കെയാണ് സാധാരണ കൊലപ്പെടുന്നവരില്‍ അധികവും. ഇവരൊക്കെ അപരിചിതരായത് കൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് വ്യാജ പ്രചാരണവും ഉണ്ടാവുന്നുണ്ട്.