ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള നിയമം ഒരാഴ്ചയ്ക്കുളളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. സെപ്തംബര്‍ 13ലെ വിധിയില്‍ നിര്‍ദേശിച്ച സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി ശാസിച്ചു. അതേസമയം, അക്രമം തടയുന്നതിനുള്ള നിയമം രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.