കോഴിക്കോട്: കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചതില്‍ ഭാഷാ പിഴവു സംഭവിച്ചുവെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പാര്‍ട്ടി സാങ്കേതിക വിദ്യയ്ക്ക് എതിരാണെന്നു തോന്നിപ്പിക്കുന്ന സമരം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും ബേബി പറഞ്ഞു.
സാങ്കേതിക വിദ്യ ഉപയോഗിച്ചു പുതിയ തൊഴില്‍ സൃഷ്ടിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്ന ശരിയായ നിലപാടാണ് കംപ്യൂട്ടര്‍ വിഷയത്തില്‍ സിപിഎം സ്വീകരിച്ചത്.
ട്രാക്റ്ററിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. സാങ്കേതിക വിദ്യയിലെ ശരിയായ സമീപനം വിശദീകരിക്കുന്നതില്‍ പിശകു സംഭവിച്ചിട്ടുണ്ടാകാം.