കോട്ടയം: എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല.
സ്റ്റാറ്റിയൂട്ടിലെ ചട്ടങ്ങളെ പാലിക്കാതെയാണ് റദ്ദാക്കല്‍ നടത്തിയതെന്നും ഇത് അനര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. അതേസമയം മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.