M.K balan not evaluate cpi ministers; k.raju

k raju

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് മന്ത്രി ബാലന്റെ ജോലിയല്ലെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു.

വനം, റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ മുഖ്യമന്ത്രിയ്ക്ക് തിരുത്താം. അതിന് മുഖ്യമന്ത്രിയ്ക്ക് അവകാശമുണ്ട്.

ആ ജോലി ബാലന്‍ ഏറ്റെടുക്കേണ്ടതില്ല. വേണ്ടിവന്നാല്‍ ഇരു പാര്‍ട്ടികളുടെയും സെക്രട്ടറിമാര്‍ തമ്മില്‍ സംസാരിക്കാവുന്നതാണെന്നും മന്ത്രി കെ. രാജു പറഞ്ഞു.

Top