m.k Dhamodaran aappear santiyago martin; v.m sudheeran statement

vm sudheeran

തിരുവനന്തപുരം: ലോട്ടറി തട്ടിപ്പ് കേസിലെ പ്രതി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ ഹാജരായതില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി അഡ്വക്കറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വിഎം സുധീരന്‍ ആരോപിച്ചു.
സംസ്ഥാന താല്‍പര്യത്തെക്കാളും ജനാഭിപ്രായത്തെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് സാന്റിയാഗോ മാര്‍ട്ടിന്റെ താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് ഏറെ വിചിത്രമായിരിക്കുന്നു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു.

എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ഹാജരായത്.

Top