കോഴിക്കോട്: കേരളത്തില്‍ അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍.
സംഭവത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് മുനീര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിലപാടുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മുനീര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിന്റെ പശ്ചാത്തലത്തിലാണ് എം കെ മുനീറിന്റെ പ്രതികരണം.