എം കെ രാഘവന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു; സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ എം കെ രാഘവന്റെ കൈവശമുള്ളത് 15000 രൂപയാണ്. ഭാര്യയുടെ കയ്യില്‍ 3000 രൂപയാണ് ഉള്ളത്. 24 ഗ്രാം സ്വര്‍ണ്ണം എം കെ രാഘവന്റെ കയ്യിലും ഭാര്യയുടെ പക്കല്‍ 80 ഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളതെന്നും പറഞ്ഞു. രാഘവന് സ്വന്തമായി ഇന്നോവ കാറും ഭാര്യയ്ക്ക് സ്വിഫ്റ്റ് കാറുമുണ്ട്. സ്വന്തമായി ഭൂമിയില്ല, ഭാര്യയുടെ പേരില്‍ 52 സെന്റ് കൃഷി ഭൂമിയുണ്ട്. രാഘവന് വീടില്ല, എന്നാല്‍ ഭാര്യയുടെ പേരില്‍ പയ്യന്നൂരില്‍ രണ്ട് വീടുകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ എ പ്രദീപ് കുമാറാണ്. പ്രദീപ് കുമാറും ഇന്ന് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചിരുന്നു.

Top